(This was written when I am 10 years old.There was
a contest in Mathrubhumi "kutti.com" column to write
something related to rivers...and I took the chance
to write it..It got published in kutti.com....)
ഞാന്‍ പുഴകാണാന്‍ പോയപ്പോള്‍
മഴയുടെ താരാട്ട് കേട്ടല്ലോ
കുടയും ചൂടി പോയപ്പോള്‍
പുളയും പുഴയെ കണ്ടല്ലോ
നീര്ചാലുകലായ് ഒഴുകുന്നു
കടലും തേടി പോകുന്നു
ചോദിച്ചു ഞാന്‍ പുഴയോട്
എവിടെ നിന്നു വരുന്നു നീ ?
"അങ്ങ് കിഴക്കേ മലയീന്നു "
എന്ന് പറഞ്ഞു പുഴയപ്പോള്‍
പുഴയുടെ കരയില്‍ ഞണ്ടുകളും
പുഴയില്‍ പുളയും മീനുകളും
എല്ലാം കണ്ടു രസിച്ചു ഞാന്‍
പിന്നെ തിരികെ പോന്നു ഞാന്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ