നിഴലുകള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ തുടങ്ങി
നിഴലുകള്‍ക്ക് നീളം വച്ചപ്പോള്‍
ഞാന്‍ ഉള്ളില്‍ ഊറ്റം കൊണ്ടു
പക്ഷേ,
കാണെകാണെ ഞാന്‍ വിഡ്ഢിയായി
...................
അമ്മ
എനിക്ക് അരിപ്പയും തടുപ്പയും* തന്നു
ഞാന്‍ അരിപ്പയെടുത്തു.
ഞാന്‍ വീണ്ടും വിഡ്ഢിയായി
...................
ചുമരില്‍
ഞാനൊരു യേശുവചനം കണ്ടു:
"മുട്ടുവിന്‍ തുറക്കപ്പെടും"
കൈ വേദനിക്കും വരെ ഞാന്‍ മുട്ടി
ഞാന്‍ വീണ്ടും വിഡ്ഢിയായി
.......
*തടുപ്പ -മുറം